24 April 2024 Wednesday

ചാലിശ്ശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് തുടർച്ചയായി രണ്ടാം വർഷവും നൂറ്മേനി

ckmnews

ചാലിശ്ശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് തുടർച്ചയായി രണ്ടാം വർഷവും നൂറ്മേനി


ചാലിശ്ശേരി:തൃത്താല സബ് ജില്ലക്ക് കീഴിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ച സർക്കാർ വിദ്യാലയമായത് ചാലിശ്ശേരി സ്കൂളിന്  നേട്ടമായി.1957 ൽ കേരളത്തിലാദ്യത്തെ വിദ്യഭ്യാസ മന്ത്രി തിരികൊളുത്തിയ അക്ഷരവെളിച്ചമാണ് തുടർച്ചയായി രണ്ടാം വർഷവും നൂറ്മേനി വിജയം നേടിയത്.തൃശൂർ  ,പാലക്കാട്‌ ,മലപ്പുറം ജില്ലകളോട് ചേർന്ന് നിൽക്കുന്ന സർക്കാർ  വിദ്യാലയത്തിൽ ഭൂരിഭാഗം പഠിക്കുന്നത് സാധാരണക്കാരുടെ മക്കളാണ്.1997 മുതൽ  സ്കൂളിൻ്റെ  വിജയത്തിനായി പിടിഎ ,അദ്ധ്യാപകർ ,നാട്ടുകാർ എന്നിവർ ഒത്തൊരുമയോടെ പ്രവൃത്തനം തുടങ്ങിയത്  ഒരോ വർഷവും വിജയശതമാനം ഉയർന്നു വന്നു.കഴിഞ്ഞ വർഷം ആദ്യമായി നൂറ് ശതമാനത്തിലെത്തി.

ഈ വർഷത്തെ നൂറ് ശതമാനം വിജയം ഇരട്ടി മധുരമായി.വിജയത്തിന് പിന്നിൽ  അദ്ധ്യാപകർ ,പി ടി എ, എം ടി എ എന്നിവരുടെ പ്രയത്നം വിലപ്പെട്ടതായിരുന്നു.കോവിഡ് പ്രതിസന്ധിയിലും സ്കൂൾ പ്രധാനാദ്ധ്യാപിക ടി എസ് ദേവികയുടെ നേതൃത്വത്തിൽ 67 സഹ അദ്ധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫും ഒരേ മനസ്സോടെയാണ് വിജയത്തിന് പിന്നിൽ പ്രവൃത്തിച്ചത്.ഈ വർഷവും പുതിയ  നൂറിലധികം വിദ്യാർത്ഥികളാണ്  സ്കൂളിൽ എത്തിയത്..  2015ൽ ആരംഭിച്ച ഇംഗ്ലീഷ്  മീഡിയത്തിൽ നാലാം ബാച്ചിലും ഇത്തവണ മികച്ച വിജയമാണ്.ഹൈസ്കൂൾ വിഭാഗം പതിനൊന്ന് ഡിവിഷനിലായി   വിദ്യാർത്ഥികൾ പഠിക്കുന്നത്.പഠനത്തിൽ പിറകിൽ നിൽക്കുന്നവരെ കണ്ടെത്തി മികച്ച പരിശീലനം നൽകി.പരീക്ഷ എഴുതിയ 392 പേരും വിജയിച്ചു. 99 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും ,47 പേർക്ക് ഒമ്പത് എ പ്ലസ് ,53 പേർക്ക് 8 എപ്ലസും നേടി.സ്പീക്കർ എം.ബി രാജേഷ് , പി ടി എ പ്രസിഡൻ്റ് പി.കെ.കിഷോർ ,  ജില്ല പഞ്ചായത്ത് ,ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത്  ജനപ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.