29 March 2024 Friday

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A+ നേടി മാങ്കുളത്തിന് അഭിമാനമായി മുഹമ്മദ് ഷാബിലും,ഹബീബയും

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും A+ നേടി മാങ്കുളത്തിന് അഭിമാനമായി മുഹമ്മദ് ഷാബിലും,ഹബീബയും


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ മാങ്കുളത്ത് താമസിക്കുന്ന മക്കിയന്റെ വളപ്പിൽ അഷ്‌റഫ് ,ഷൈനസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷാബിൽ ,കൈതവളപ്പിൽ അലി,റഷീദ ദമ്പതികളുടെ മകൾ ഹബീബ എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും പത്താം തരത്തിൽ പത്തരമാറ്റ്  വിജയവുമായി നാടിനഭിമായി മാറിയത് .മാങ്കുളത്ത് പത്താം ക്ലാസ്സ് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഹയർ സ്റ്റഡീസിന് യോഗ്യത നേടി .