25 April 2024 Thursday

വന്ദേഭാരത് മിഷൻ; ദോഹയിൽ നിന്നുള്ള ആദ്യവിമാനം കരിപ്പൂരിൽ എത്തി

ckmnews

183 പ്രവാസി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്


കരിപ്പൂർ: കോവിഡ് രോഗം ഭീതി കാരണം കുടുങ്ങി കിടന്ന ഖത്തറിലെ ദോഹയിൽ നിന്ന് ആദ്യ വിമാനം കരിപ്പൂരിൽ എത്തി.

രണ്ട് തമിഴനാട് സ്വദേശിക്കൾ അടക്കം 181 പ്രവാസി മലയാളിക്കാളാണ് ഇന്നലെ രാത്രി 10:35ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 374 വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്.

വിമാനം എത്തി 5 മിനുട്ടുനുളിൽ തന്നെ 20 പേര് അടങ്ങുന്ന ചെറു സംഘങ്ങൾ ആയി വിമാനത്തിൽ നിന്ന് പുറത്ത് ഇറങ്ങി.

തുടർന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയും ആരംഭിച്ചു തുടർന്ന് ബോധവൽക്കരണ ക്ലാസും നടത്തിയ ശേഷമാണ് യാത്രക്കാരെ പുറത്ത് ഇറക്കിയത് .

ഇതിനിടയിൽ ആരോഗ്യ പരിശോധനയിൽ

കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ സ്വദേശിയായ ഒരു യാത്രക്കാരനെ 108 ആംബുലസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രയിലേക്ക് മാറ്റി.

അതെ സമയം വിവിധ ആരോഗ്യ പ്രശനങ്ങളുള്ള കണ്ടെതിനെ തുടർന്ന്

രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും

ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ള യാത്രക്കാരെ വിദഗ്ധ പരിശോധനക്ക് ശേഷം പുറത്ത് എത്തിച്ചു 

തുടർന്ന് 144 യാത്രക്കാരെ സ്വന്തം വാഹനങ്ങളിൽ നിരീക്ഷണത്തിൽ കഴിയാൻ വിടുകളിലേക്കും

35 യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് കെഎസ്ആർടിസി ബസുകളിലും അയച്ചു.

എന്നാൽ വിമാനത്തിൽ എത്തിയ യാത്രക്കാരിൽ 117 ആളുകളും കോഴിക്കോട് മലപ്പുറം ജില്ലായിലെ പ്രവാസികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ബാക്കിയുള്ളവർ സംസ്ഥാനത്തെ മറ്റു ജില്ലയിലെ പ്രവാസികളുമാണ്.

അതേസമയം വരും ദിവസങ്ങളിൽ വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സലാല,  മസ്കറ്റ്, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 21നകം മൂന്നോളം വിമാനങ്ങൾ കൂടി കരിപ്പൂരിൽ എത്തിയേക്കും