20 April 2024 Saturday

PCNGHSS 1979 SSLC ബാച്ച് ഗ്രൂപ്പ് ഫുൾ A+ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

ckmnews

PCNGHSS 1979 SSLC ബാച്ച് ഗ്രൂപ്പ് ഫുൾ A+ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു


ചങ്ങരംകുളം:മൂക്കുതല ശ്രീ ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കെന്ററി സ്‌കൂൾ 79 ബാച്ച് SSLC ഗ്രൂപ്പ്  (നെല്ലിമരച്ചോട്ടിൽ) പൂർവ്വ വിദ്യാർഥികൾ, SSLC ക്ക് ഫുൾ A+ നേടിയ മുഹമ്മത് അൻഫലിനെ അഭിനന്ദിച്ചു.(03/07/2021 ന് കാഞ്ഞിയൂരിൽ മരണപ്പെട്ട 79 ബാച്ചിലെ അംഗമായിരുന്ന കിഴക്കേതിൽ   ബഷീറിന്റെ മകനാണ്).   തനിക്ക്  ഫുൾ A+ കിട്ടുക എന്നത് പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ആഗ്രഹം സാധിപ്പിച്ചുകൊടുക്കാൻ തന്നെകൊണ്ട് കഴിഞ്ഞുവെന്നും സന്ദർശനവേളയിൽ പിതാവിന്റെ സഹപാഠികളോട് മുഹമ്മത് അൻഫൽ പങ്കുവച്ചു.ഗ്രൂപ്പിനുവേണ്ടി, എം എം കാദർ, വേണുനാഥൻ, ജബ്ബാർ ആലങ്കോട്‌, ഇബ്രാഹിം മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു.