25 April 2024 Thursday

തവനൂർ പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ യുഡിവൈഎഫ് ഗ്രാമപഞ്ചായത്തിലെക്ക് മാർച്ച്‌ നടത്തി

ckmnews

തവനൂർ പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ യുഡിവൈഎഫ് ഗ്രാമപഞ്ചായത്തിലെക്ക് മാർച്ച്‌ നടത്തി


എടപ്പാൾ :തവനൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൽ അഴിമതിയുണ്ടന്ന് ഓഡിറ്റിൽ കണ്ടത്തിയിട്ടും ഭരണം ഉപയോഗിച്ച് നേതാക്കളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നു വെന്നും ,പഞ്ചായത്ത് ഭരണത്തെ നിയന്ത്രിക്കുന്നത് മാഫിയ ബിനാമി ബന്ധ മാണെന്നും,കോവിഡ് വാക്സിൻ വിതരണത്തിൽ  പക്ഷപാതം കാണിക്കുന്നു വെന്നും ആരോപിച്ച് 

തവനൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെക്ക് യൂ.ഡി.വൈ. എഫ്  മാർച്ച്‌ നടത്തി.പ്രതിഷേധ സമരം മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.സൂര്യ നാരായണൻ അധ്യക്ഷത വഹിച്ചു.യൂത്ത് കൊണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ്‌ മുഖ്യപ്രഭാഷണം നടത്തി.തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് അയങ്കലം,പത്തിൽ സിറാജ്, റാലി അയങ്കലം, സി.എം അക്ബർ കുഞ്ഞു,ഹസ്സൈനാർ നെല്ലിശ്ശേരി, വിപി റഷീദ്, എംകെ മുസ്തഫ,മുഹമ്മദ്‌ ഷാഫി വി.പി, ഏവി നബീൽ, രാമകൃഷ്ണൻ, ഉണ്ണി മരക്കാർ,നൗഷാദ് തൃകണപ്പുരം,ശാഹുൽ ഹമീദ്, ഷമീംമ് അയങ്കലം, എന്നിവർ പ്രസംഗിച്ചു