Ernakulam
കളമശ്ശേരിയില്‍ വീട് ഇടിഞ്ഞ് വീണു
കളമശ്ശേരിയില്‍ വീട് ഇടിഞ്ഞ് വീണു. വീട് ഇടിഞ്ഞ് വീടിന്റെ ഒരു നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് ഇരുന്ന് പോകുകയായിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് വന്‍ അപകടം ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമില്ല. കളമശ്ശേരിയില്‍ ഹംസ എന്ന ആളുടെ വീടാണ് ഇടിഞ്ഞ് വീണത്.
വീട്ടില്‍ ഉടമയായ സ്ത്രീയും മകളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഏണി ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. താഴത്തെ നിലയില്‍ ആള് താമസമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു