20 April 2024 Saturday

സ്കൂൾ പ്രവേശനം ആരംഭിച്ചു

ckmnews

സംസ്ഥാനത്ത് ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും 25 മുതല്‍ ഓണ്‍ലൈനിലൂടെ അഡ്മിഷന്‍ നേടാന്‍ അവസരമുള്ളതിനാല്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നിലവില്‍ ടി.സി വാങ്ങാതെയാണ് അഡ്മിഷന്‍. ഓരോ ക്ലാസിലെയും പ്രൊമോഷന്‍ ലിസ്റ്റ് വന്നശേഷം ടി.സി വാങ്ങി പ്രവേശനം നേടിയ സ്‌കൂളില്‍ ഹാജരാക്കണം.രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചുവേണം നടപടികള്‍ പൂര്‍ത്തികരിക്കാന്‍.