29 March 2024 Friday

ഇന്ധന വില വര്‍ദ്ധനവിനെതിരെ നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ ജനകീയ ഒപ്പ് ശേഖരണം നടത്തി

ckmnews

ഇന്ധന വില വര്‍ദ്ധനവിനെതിരെ നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ ജനകീയ ഒപ്പ് ശേഖരണം നടത്തി


ചങ്ങരംകുളം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ സംഘടിപ്പിച്ച ജനകീയ ഒപ്പ് ശേഖരണം KPCCസംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറത്താട്ട്അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി MV ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ്‌ സിദ്ധിക്ക് ചിറവല്ലൂർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,KSU മണ്ഡലം പ്രസിഡന്റ്‌ റിജാസ്,ഗഫൂർ ഐനിച്ചോട്,ഷബീൽ,പഞ്ചായത്ത് മെമ്പർ രാഖി രമേശ്‌,ശിഹാബ് ഐനിച്ചോട് എന്നിവർ പങ്കെടുത്തു