25 April 2024 Thursday

ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിൽപ് സമരം നടത്തി

ckmnews


ചങ്ങരംകുളം:വിശാസികൾക്ക് ജുമുഅക്ക് അനുമതി നൽകുക ,അടച്ചു പൂട്ടിയ ന്യൂനപക്ഷ കോച്ചിങ് സെന്ററുകൾ തുറക്കുക ,ഇന്ധന വിലയുടെ നികുതി ഒഴിവാക്കി നൽകുക ,വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക ,വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ് സമരം ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്താവൂരിൽ നടന്നു .എംഎസ്എഫ് സംസ്ഥാന സെക്രെട്ടറി അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു.റാഷിദ് കോക്കൂർ ,സഫീർ ചിയ്യാനൂർ ,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,റമീസ് പെരുമുക്ക് ,അക്മൽ കോക്കൂർ ,റാഷിദ് പെരുമുക്ക് ,ഒവി നാസർ ,സിപി അഷ്‌റഫ് ,വാജിദ്,സിപി നിയാസ് പ്രസംഗിച്ചു .

മൊയ്ദീൻകുട്ടി പന്താവൂർ സ്വാഗതവും മുഹ്‌സിൻ നന്ദിയും പറഞ്ഞു .