25 April 2024 Thursday

വ്യാപാരികളുടെ അതിജീവന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അനാസ്ഥക്കുമെതിരെ യൂത്ത് ലീഗ് നിൽപ് സമരം നടത്തി

ckmnews


എടപ്പാൾ :ഇന്ധന വിലകുറയ്ക്കാൻ നടപടി സ്വീകരിക്കുക വ്യാപാര സ്ഥാപനങ്ങൾ പൂട്ടാനുള്ള ഉത്തരവ് പുനസ്ഥാപിക്കുക , ജുമുഅക്ക് അനുമതി നൽകുക, വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക, ന്യൂനപക്ഷ കോച്ചിങ് സെന്ററുകൾ അടച്ചുപൂട്ടിയ തെറ്റായ നടപടി തിരുത്തുക  തുടങ്ങിയ ആവിശ്യംങ്ങൾ ഉന്നയിച്ച് കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിൽപ് സമരം നടത്തി.

വട്ടകുളം പഞ്ചായത്ത്‌ തല ഉദ്ഘാടനം വട്ടകുളം ടൗണിൽ തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.

സജീർ എംഎം അധ്യക്ഷത വഹിച്ചു.

പിവി ഷുഹൈബ് ഹുദവി, റഫീഖ് ചെകനൂർ, ഏവി നബീൽ, മൻസൂർ മരയംങ്ങാട്ട്, സുബൈർ അബ്ദുള്ളക്കുട്ടി, ബാസിൽ പിഎച്ച്, സുഹൈൽ ഹസ്സൻ, ഫവാസ് ടിപി, ഹബീബ് എന്നിവർ പ്രസംഗിച്ചു