09 December 2022 Friday

പെട്രോൾ വില വർദ്ധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം നടത്തി

ckmnews


പൊന്നാനി:പെട്രോൾ വില 100 ഉം കടന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പെട്രോൾ-ഡീസൽ-പാചക വാതകങ്ങളുടെ ഭീമമായ നികുതി വേണ്ടെന്ന് വെക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുകൾക്ക് മുൻപിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.

ചന്തപ്പടിയിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.  കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, വസന്തകുമാർ, കെ.കേശവൻ, ടി.രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.

ജനജീവിതം ദുസ്സഹമായ ഈ കോവിഡ് കാലഘട്ടത്തിൽ പെട്രോളിയം ഉൾപ്പന്നങ്ങൾക്ക് അമിതമായ നികുതി ചുമത്തി വില വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണെന്നും നികുതി കുറച്ച് മോദി- പിണറായി സർക്കാറുകൾ ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.

മൻമോഹൻ സിംഗിൻ്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ സി.പി.എം ഉം , ഡി.വൈ.എഫ്. ഐ മറ്റ് പോഷക സംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ചിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും ടി.കെ.അഷറഫ് അഭിപ്രായപ്പെട്ടു.

ckmnews