20 April 2024 Saturday

ചാലിശ്ശേരിയിൽ ഹൈമാസ്റ്റ് വിളക്ക് ഉച്ചക്ക് പ്രകാശിക്കും

ckmnews

ചാലിശ്ശേരിയിൽ

ഹൈമാസ്റ്റ് വിളക്ക്

ഉച്ചക്ക് പ്രകാശിക്കും


ചങ്ങരംകുളം:ചാലിശ്ശേരി മെയിൻ റോഡ് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പകലിൽ പ്രകാശിക്കുന്നത് നിത്യ കാഴ്ചയാക്കുന്നു.കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഉദ്ഘാടനം കഴിഞ്ഞ ഹൈമാസ്റ്റ് വിളക്ക് മൂന്ന് മാസമായി പകൽ മൂന്ന് മണിക്കാണ്  പ്രകാശിക്കുന്നത് രാത്രി മൂന്നിന് അണയുകയാണ് ചെയ്യുന്നത്. 150 വാട്സിൻ്റെ ആറ് ബൾബുകളിൽ ഒരെണ്ണം പ്രകാശിക്കുന്നതുമില്ല.സിൽക്കാണ് നിർമ്മാണം നടത്തിയത്.നാലരലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ വിളക്ക്  ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ  തലതിരിഞ്ഞ് കത്തുന്നതിൽ നാട്ടുകാർ  ഏറെ പ്രതിഷേധത്തിലാണ്.പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ പ്രധാന ജങ്ങ്ഷനിൽ വെളിച്ചം കുറവായതിനെ തുടർന്നാണ് വി.ടി.ബലറാം എം.എൽ എ 2015-16 വികസന ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപ ചിലവിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്.പുലർച്ച മൂന്നിന് ശേഷം ജങ്ങ്ഷനിൽ ഇരുട്ടാക്കുന്ന  വിളക്കിൻ്റെ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യം ശക്തമാണ്.