29 March 2024 Friday

ഇരുന്നൂറ് കുടുംബങ്ങളിൽ ബലിപെരുന്നാൾ വിഭവങ്ങളെത്തിച്ച് എസ് വൈ എസ്

ckmnews

ഇരുന്നൂറ് കുടുംബങ്ങളിൽ ബലിപെരുന്നാൾ വിഭവങ്ങളെത്തിച്ച് എസ് വൈ എസ്


എടപ്പാൾ :ലോക്ഡൗണിനെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന ഇരുന്നൂറ് കുടുംബങ്ങൾക്ക് ആശ്വാസമായി എസ് വൈ എസിന്റെ ഭക്ഷ്യക്കിറ്റു വിതരണം.വിവിധ മേഖലകളിലെ  ദുരിതമനുഭവിക്കുന്നവർക്കാണ് ബലിപെരുന്നാളിന് മുന്നോടിയായി സുന്നീ യുവജന സംഘം (എസ് വൈ എസ്) എടപ്പാൾ സോൺ കമ്മിറ്റി കിറ്റുകൾ നൽകിയത്.മദ്രസാ അധ്യാപകർ, സാന്ത്വനം എമർജൻസി ടീം, വേതനം കുറഞ്ഞ പ്രവർത്തകർ എന്നിവർക്കു എത്തിച്ചു കൊടുത്ത ഓരോ കിറ്റിനും ആയിരം രൂപ വിലമതിക്കും.കാലടിയിൽ നടന്ന

ഭക്ഷ്യക്കിറ്റ് വിതരണച്ചടങ്ങിൽ ഇബ്രാഹീം കരീം ബാഖവി അധ്യക്ഷത വഹിച്ചു.ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു.സംസ്ഥാന മദ്രസാധ്യാപക ക്ഷേമ ബോർഡ് അംഗം സിദ്ദീഖ് മൗലവി അയിലക്കാട്, എസ് ഐ കെ തങ്ങൾ മൂതൂർ, ഹസൻ അഹ്സനി കാലടി, അബ്ദുല്ലത്തീഫ് മുസ് ലിയാർ, സൈഫുല്ല അദനി,  നൗഫൽ സഅദി, നജീബ് അഹ്സനി, അബ്ദുൽ ഗഫൂർ അഹ്സനി, അഷ്റഫ് അൽ ഹസനി, മുജീബ് സഖാഫി, റഫീഖ് പെരുമുക്ക്, ആസിഫ് തണ്ടിലം, ഷിഹാബുദ്ധീൻ മുസ് ലിയാർ തുടങ്ങിയർ സംബന്ധിച്ചു.