20 April 2024 Saturday

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

ckmnews

ശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്തും.

നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം പരീക്ഷ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്കൂളുകള്‍ തയ്യാറെടുപ്പുകള്‍ നടത്തണം. ഗതാഗതത്തിന് സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കും. മാസ്കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കും പരീക്ഷ.