20 April 2024 Saturday

വിധിയെ തോൽപ്പിച്ച് ഉന്നതവിജയം നേടിയ നൗഫിയയെയും നസ്രിയയെയും അനുമോദിച്ചു

ckmnews

വിധിയെ തോൽപ്പിച്ച് ഉന്നതവിജയം നേടിയ നൗഫിയയെയും നസ്രിയയെയും അനുമോദിച്ചു


ചങ്ങരംകുളം:ശാരീരിക വൈകല്ല്യങ്ങളാൽ നടക്കാനോ,എഴുനേറ്റി രിക്കാനോ പോലും കഴിയാത്ത വെല്ലുവികളെ തരണം ചെയ്ത് കൊണ്ട് എസ്‌ എസ്‌ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ സഹോദരികളെ അനുമോദിച്ചു.പുക്കരത്തറ ദാറുൽ ഹിദായ വിദ്യാർത്ഥികളും ആലംകോട് കക്കിടിക്കൽ സ്വദേശികളുമായ യ നസ്രിയ എൻ പി, നൗഫിയ എൻ പി എന്നീ സഹോദരിമാരെയാണ് എംഎസ്എസ് ചങ്ങരംകുളം യൂണിറ്റ്‌ അനുമോദിച്ചത്.ജന്മനാ സപൈനൽ മസ്കുലർ അട്രോഫി എന്ന രോഗം മൂലം തളർന്ന് വീൽചെയറിൽ കഴിയുന്ന നൗഫിയയും നസ്രിയയും ജനനം മുതൽ ചികിത്സയിലാണ്.ഇവർക്ക് പാടാനും,വരക്കാനും ,പെയിൻറിംഗ്, മിറർ ഡിസൈനിംഗ്, ഗ്ലാസ് പെയിൻറിംഗ്, ക്രാഫ്റ്റ് വർക്കുകളും, ചെയ്യുവാൻ പ്രത്യേക പ്രാവീണ്യമുണ്ട്.യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ്‌ പി പി യുസഫലി യും സെക്രട്ടറി കെ. അനസ് നൽകി.ഭാരവാഹികളായ ബഷീർ കക്കിടിക്കൽ, , സലീം കോക്കൂർ, ഉസ്മാൻ പെമുമുക്ക്‌,  ആശംസ നേർന്നു