29 March 2024 Friday

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം നാലുപേർ മരിച്ചു രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.

ckmnews



കൊല്ലം:കുണ്ടറ, പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍  നാലുപേർ മരിച്ചു.100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്,പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ടുപേരും അപകടത്തിൽ പെടുകയായിരുന്നു.രക്ഷപ്പെടുത്താൻ ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു.