25 April 2024 Thursday

രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു ഇന്ന് കൂട്ടിയത് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും

ckmnews

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്.