28 March 2024 Thursday

നന്നംമുക്ക് പഞ്ചായത്തിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് അതിജീവന സമരം നടത്തി

ckmnews

നന്നംമുക്ക് പഞ്ചായത്തിന്  മുന്നിൽ  വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് അതിജീവന സമരം നടത്തി


ചങ്ങരംകുളം:വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക,വ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നന്നംമുക്ക് പഞ്ചായത്തിന്  മുന്നിൽ  വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് അതിജീവന സമരം നടത്തി യൂത്ത് വിങ്ങ് ഏരിയ കമ്മറ്റിയങ്കം റൗഫ് ചിയ്യാനൂർ സ്വാഗതം പറഞ്ഞു  യൂത്ത് വിങ്ങ് സെക്രട്ടറി ഷാഫി പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു ,യൂത്ത് വിങ്ങ് ഏരിയ സെക്രട്ടറി ഫൈസൽ സ്റ്റീലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു ,സന്തോഷ് പാലക്കൽ നന്ദിയും അർപ്പിച്ചു സമരത്തിൽ  ഉമ്മർ ജിം ,അജ്മൽ മാട്ടം ,യുപി ഷാനി ഓവൺ ,ദാസൻ തിരുമംഗലത്ത് ,നദീം ,വിബി,സവാദ് , എന്നിവർ പങ്കെടുത്തു