19 April 2024 Friday

കെ - റയിൽ പദ്ധതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ഭീമ ഹർജി കോർപ്പറേറ്റ് താത്പര്യങ്ങൾക്കു വേണ്ടി തയ്യാറാക്കപ്പെട്ട കെ- റയിൽ പദ്ധതി കേരളത്തെ തകർക്കും: ആലങ്കോട് ലീലാകൃഷ്ണൻ

ckmnews

കെ - റയിൽ പദ്ധതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ഭീമ ഹർജി


കോർപ്പറേറ്റ് താത്പര്യങ്ങൾക്കു വേണ്ടി തയ്യാറാക്കപ്പെട്ട കെ- റയിൽ പദ്ധതി കേരളത്തെ തകർക്കും: ആലങ്കോട് ലീലാകൃഷ്ണൻ


മലപ്പുറം:കോർപ്പറേറ്റ് താല്‍പ്പര്യങ്ങൾക്കനുസൃതമായി തയ്യാറക്കപ്പെട്ട കെ- റയിൽ പദ്ധതി കേരളത്തിൽ വമ്പിച്ച പാരിസ്ഥിതിക-സാമൂഹിക ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നും ഈ പദ്ധതി തള്ളിക്കളയണമെന്നും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സംസ്ഥാന കെ- റയിൽ വിരുദ്ധ ജനകീയ സമിതി ഗവർണർക്കു നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി പൂർത്തിയാകുമ്പോഴേക്കും രണ്ട് ലക്ഷം കോടിയോളം രൂപ ചെലവാകും.വമ്പിച്ച കടബാധ്യതയോടെ ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിച്ചും പരിസ്ഥിതിയെ തകർത്തു കൊണ്ടും ഒരു പദ്ധതി നടപ്പിലാക്കുന്നത് ജന വിരുദ്ധമാണ്. അതു കൊണ്ട് തന്നെ ഇടതു രാഷട്രീയത്തിനുമെതിരാണ്.കുടിയൊഴിപ്പിക്കപ്പെടുന്നവർ മാത്രമല്ല, കേരളത്തിലെ എല്ലാ ജനങ്ങളും കെ-റയിലിനെതിരെ രംഗത്തുവരണം-ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.ഉദ്ഘാടന പരിപാടിയിൽ കെ- റയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കോഡിനേറ്റർ പി.കെ.പ്രഭാഷ് അധ്യക്ഷത വഹിച്ചു.റഷീദ് കെവികെ,ഹംസ,അലീന എസ്,  ശിഹാബ് എന്നിവർ സംസാരിച്ചു.