19 April 2024 Friday

ആലംകോട് നന്നംമുക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ വ്യാപാരികൾക്ക് പിന്തുണ നൽകിക്കൊണ്ടു നിൽപ്പ് സമരം നടത്തി.

ckmnews

ആലംകോട് നന്നംമുക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ വ്യാപാരികൾക്ക് പിന്തുണ നൽകിക്കൊണ്ടു നിൽപ്പ് സമരം നടത്തി.


ചങ്ങരംകുളം:കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ നിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നൽകിക്കൊണ്ടു യൂത്ത് കോൺഗ്രസ്സ് ആലംകോട് നന്നമുക്ക് മണ്ഡലം കമ്മറ്റികൾ  ചങ്ങരംകുളം ഹൈവേയിൽ നിൽപ്പ് സമരം  നടത്തി.ആലംകോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി ടി കാദർ ഉദ്ഘാടനം ചെയ്യുതു.ആലംകോട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുൺലാൽ അധ്യക്ഷത വഹിച്ചു. സംസ്‍കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, പ്രമാൻ,അനീഷ്  യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്,സെക്രട്ടറി നൂർഷാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജിൻ മാക്കാലി കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി അഷറഫ് പുറത്താറ്റ്  നന്നംമുക്ക് പഞ്ചായത്ത് മെംബർ കെ ഫയാസ്,നൂദിർഷ്, നിയാസ്,എന്നിവർ  സംസാരിച്ചു.