18 April 2024 Thursday

എം.എസ്.എം ചങ്ങരംകുളം മണ്ഡലത്തിന് പുതിയ സമിതി നിലവിൽവന്നു

ckmnews

എം.എസ്.എം ചങ്ങരംകുളം മണ്ഡലത്തിന് പുതിയ സമിതി നിലവിൽവന്നു


ചങ്ങരംകുളം :വരാനുള്ള കാലത്തെ (2021-2023) വരവേൽക്കാൻ വളയംകുളത്ത് വെച്ച്  നടന്ന LeadEra മണ്ഡലം ഇലക്ഷൻ കൗൺസിലിൽ വെച്ച് എം.എസ്.എം ചങ്ങരംകുളം മണ്ഡലത്തിന് പുതിയ നേതൃത്വം നിലവിൽവന്നു. ജില്ലാ പ്രസിഡൻ്റ് ഫാസിൽ പുത്തൂർപള്ളിക്കൽ ഉൽഘാടനം നിർവ്വഹിച്ചു. മുൻ മണ്ഡലം പ്രസിഡൻ്റ് നിഹാൽ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ നുഫെയിൽ, ഹാമിദ് സനീൻ, ഹിഷാം, സകരിയ, ഫഹിം എന്നിവർ പങ്കെടുത്തു. ഖാലിദ് പി.പി, സാക്കിത്, റൗളത്ത്, സന റസാക്ക് എന്നിവർ മറ്റുഘടകങ്ങൾക്ക് വേണ്ടി ആശംസകളർപ്പിച്ചു. പുതിയ മണ്ഡലം സമിതി പ്രസിഡൻ്റ് നാജിൽ ഖാലിദ്,  സെക്രട്ടറി റസീം,  ട്രഷറർ ഷിബിൽ എന്നിവർ പ്രതിജ്ഞ ചെയ്ത്  സ്ഥാനമേറ്റെടുത്തു.