18 April 2024 Thursday

നിശ്ചയദാര്‍ഢ്യം കൊണ്ട് പരിമിതികളെ തോല്‍പിച്ച നൗഫിയക്കും നസ്റിയക്കും ഇത് അഭിമാന നിമിഷം

ckmnews

നിശ്ചയദാര്‍ഢ്യം കൊണ്ട് പരിമിതികളെ തോല്‍പിച്ച നൗഫിയക്കും നസ്റിയക്കും ഇത് അഭിമാന നിമിഷം


ചങ്ങരംകുളം:ജന്മനാ അംഗവൈകല്യം തര്‍ത്തിയ ചങ്ങരംകുളം കക്കിടിക്കല്‍ സ്വദേശികളായ നൗഫിയക്കും നസ്രിയക്കും എസ്എസ്എല്‍സി പരിക്ഷയില്‍  എല്ലാ വിഷയത്തിലും എ പ്ളസ്.ജന്മനാ അംഗവൈകല്യം തളര്‍ത്തിയ ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശികളും സഹോരികളുമായ നൗഫിയയും നസ്രിയയും നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനിക്കുകയാണ് മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും.പൂക്കരത്തറ സ്കൂളില്‍ നിന്നാണ് ഈ മിടുക്കികള്‍ എഎസ്എല്‍സി പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി പരിമിതികളെ തോല്‍പിച്ച് തിളക്കമാര്‍ന്ന വിജയം കൊയ്തത്.