24 April 2024 Wednesday

സ്വര്‍ണവില ഉയരുന്നു; പവന് 35,000 കടന്നു

ckmnews

സ്വര്‍ണവില ഉയരുന്നു;പവന് 35,000 കടന്നു സംസ്ഥാനത്ത് സ്വര്‍ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ. പവന് ആദ്യമായി 35,000 രൂപ കടന്നു. ഗ്രാമിന് 30 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,380 രൂപയായി. മെയ് ആദ്യ വാരമാണ്‌ സ്വർണ വില 34000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു. മെയ് 15ന് ഒരു പവൻ സ്വർണത്തിന് 34,400 ആയി. അടുത്ത ദിവസം തന്നെ പവന് 400 രൂപ വർധിച്ച് 34,800 രൂപയിലെത്തി.

സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യ വാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് 35,040 രൂപയാണ് ഇന്നത്തെ വില.