20 April 2024 Saturday

ചങ്ങരംകുളം സ്വദേശിയെ തേടി മൃഗ ക്ഷേമവകുപ്പിന്റെ അംഗീകാരം

ckmnews

ചങ്ങരംകുളം സ്വദേശിയെ തേടി മൃഗ ക്ഷേമവകുപ്പിന്റെ അംഗീകാരം


ചങ്ങരംകുളം:തെരുവില്‍ പ്രണന് വേണ്ടി മല്ലിടുന്ന തെരുവ് നായകള്‍ക്കും ഇഴജന്തുക്കള്‍ക്കും രക്ഷകനായ ചങ്ങരംകുളം സ്വദേശിയെ തേടി മൃഗ ക്ഷേമവകുപ്പിന്റെ അംഗീകാരം.ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ശ്രീജേഷിനാണ്

ജില്ലാ ജന്തു ക്ഷേമ വകുപ്പിന്റെ  മൃഗസംരക്ഷണ അവാര്‍ഡ് സമ്മാനിച്ചത്.മലപ്പുറത്ത് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എംകെ റഫീഖ അവാര്‍ഡും പ്രശസ്ഥി പത്രവും സമ്മാനിച്ചു.വാഹനാപകടത്തില്‍ പെട്ട് ജീവന് വേണ്ടി മല്ലിട്ട നൂറ്കണക്കിന് തെരുവ് നായകളെയാണ് ശ്രീജേഷ് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.പ്രദേശത്ത് അപകടത്തില്‍ പെടുന്ന ഇഴജന്തുക്കള്‍ക്കും വന്യ ജീവികള്‍ക്കും രക്ഷകനായ ശ്രീജേഷിനെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്