25 April 2024 Thursday

വ്യാപാരികൾക്കായി യുഡിഎഫ് മെമ്പർമാർ വായ മൂടി കെട്ടി പ്രതിഷേധിച്ചു

ckmnews

വ്യാപാരികൾക്കായി യുഡിഎഫ് മെമ്പർമാർ വായ മൂടി കെട്ടി പ്രതിഷേധിച്ചു


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന TPR, കണ്ടെമെന്റ് സോണ് എന്നിവയിലെ അശാസ്ത്രീയമായ മാനദണ്ഡങ്ങൾ മൂലം വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രയാസങ്ങളും പരിഹരിക്കണമെന്ന് ആവശ്യപെട് നന്നംമ്മുക്ക് പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ മൂടി കെട്ടി പ്രതിഷേധിച്ചു.നന്നംമ്മുക്ക് പഞ്ചായത്ത് ബി സോണിൽ ആണെങ്കിലും കഴിഞ്ഞ ദിവസം നിലവിൽ വന്ന കണ്ടെമെന്റ് സോണിന്റെ  ഓർഡർ പ്രകാരം ബി സോണിൽ തുറക്കുവാൻ അനുവദിനിയമായ കടകൾ തുറക്കുവാൻ കഴിയുന്നില്ലെന്നും, തുറക്കുന്ന കടകൾ പോലീസ് നിർബന്ധിച് അടപ്പികുന്നതിലും പിഴ ഈടാകുന്നതിലും വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.മെമ്പർമാരായ അഷ്റഫ് കാട്ടിൽ, വികെഎം നൗഷാദ്, മുസ്തഫ സിപി, കെ ഫയാസ് സാദിഖ് നെച്ചിക്കൽ, ശാന്തിനി രവീന്ദ്രൻ, രാഗി രമേശ്, റഈസ അനീസ് എന്നിവർ പങ്കെടുത്തു.