19 April 2024 Friday

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു

ckmnews

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. 63 വയസ്സായിരുന്നു. ഒട്ടേറെ പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. എന്റെ സൂര്യപുത്രിക്ക് , സ്‍ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബേബി സുരേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.