29 March 2024 Friday

ചങ്ങരംകുളത്ത് തുറന്ന വ്യാപാര സ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു

ckmnews

ചങ്ങരംകുളത്ത് തുറന്ന വ്യാപാര സ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു


ചങ്ങരംകുളം: ടൗണില്‍ തുറന്ന് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ പോലീസ് ഇടപെട്ട് അടപ്പിച്ചു. ചങ്ങരംകുളം ഉൾപ്പെടുന്ന ഇരു പഞ്ചായത്തുകളിലെയും വാർഡുകളിൽ കടകൾ തുറക്കാൻ അനുമതി ഇല്ലാത്ത സാഹചര്യമായതിനാലാണ്  പോലീസ് ആവശ്യ സാധനങ്ങൾ ഒഴികെയുള്ള മുഴുവൻ കടകളും അടപ്പിച്ചത്.നാളെ മുതൽ കടകൾ മുഴുവൻ തുറന്ന് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ചങ്ങരംകുളത്തെ മേഖലയിലെ വ്യാപാരി സംഘടനകൾ.