25 April 2024 Thursday

ഓണ്‍ലൈന്‍ ക്ളാസിന്റെ മറവില്‍ അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ മൊബൈലില്‍ വിളിച്ച് അശ്ളീല സംഭാഷണം നടത്തിയ സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews

ഓണ്‍ലൈന്‍ ക്ളാസിന്റെ മറവില്‍ അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ മൊബൈലില്‍ വിളിച്ച് അശ്ളീല സംഭാഷണം നടത്തിയ സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു


ചങ്ങരംകുളം:ഓണ്‍ലൈന്‍ ക്ളാസിന്റെ മറവില്‍ അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിയെ മൊബൈലില്‍ വിളിച്ച് അശ്ളീല ചുവയോടെ സംസാരിച്ച സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ചേലക്കടവ് സ്വദേശിയായ 12 വയസുകാരിയെയാണ് കുട്ടി പടിക്കുന്ന സമീപത്തെ സ്കൂളിലെ അധ്യാപകനാണെന്നും 20 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് എടുക്കുന്നുണ്ടെന്നും തെറ്റ് ധരിപ്പിച്ച് ഇയാള്‍ വിളിച്ച് തുടങ്ങിയത്.കുട്ടി പടിക്കുന്ന സ്കൂളിലെ അധ്യാപകന്റെ പേരില്‍ തന്നെ പരിചയപ്പെടുത്തിയപ്പോള്‍ സംശയം തോന്നിയില്ല.തുടര്‍ന്ന് വാതില്‍ അടക്കാന്‍ പറയുകയും അശ്ളീല ചുവയോടെ സംസാരം തുടങ്ങുകയും ചെയ്ത കുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അറിയാന്‍ ബന്ധുക്കള്‍ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ്  അധ്യാപകന്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് സ്കൂളിലെ അധ്യാപകരും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത് ന്യേഷണം ആരംഭിച്ചിട്ടുണ്ട്.മറ്റു സ്കൂളിലെ വിദ്യാര്‍ത്ഥികളെയും സമാനമായ രീതിയില്‍ മൊബൈലില്‍ വിളിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ചങ്ങരംകുളം മേഖലയില്‍ തന്നെ സമാനമായ രീതിയില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.പരാതി നല്‍കിയതിന് ശേഷവും ഇയാള്‍ കുട്ടിയുടെ മൊബൈലില്‍ വിളിച്ചതോടെ വ്യാജ അധ്യാപകനെ കണ്ടെത്താനുള്ള നടപടികൾ സ്വീകരീ ക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. തിരൂർ ഡിവൈഎസ് പി മലപ്പുറം എസ്പി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി എന്നിവർക്കും ബന്ധുക്കള്‍ പരാതി നൽകിയിട്ടുമുണ്ട്.