16 April 2024 Tuesday

ചങ്ങരംകുളം ടൗണില്‍ വിരണ്ടോടിയ കാള പരിഭ്രാന്തി പരത്തി

ckmnews

ചങ്ങരംകുളം ടൗണില്‍ വിരണ്ടോടിയ കാള പരിഭ്രാന്തി പരത്തി


ചങ്ങരംകുളം:ചങ്ങരംകുളം ടൗണില്‍ വിരണ്ടോടിയ കാള പരിഭ്രാന്തി പരത്തി.ചൊവ്വാഴ്ച വൈകിയിട്ടാണ് ചങ്ങരംകുളം സ്വദേശിയിടെ കാള വിരണ്ടോടിയത്.ചങ്ങരംകുളം ടൗണിലൂടെ ഭീതി പരത്തി ഓടിയ കാളയെ തൃശ്ശൂര്‍ റോഡില്‍ വച്ച് ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശിയായ ഷാക്കിറും നാട്ടുകാരും ചേര്‍ന്നാണ് പിടിച്ച് കെട്ടിയത്.തുടര്‍ന്ന് ഉടമയെത്തി കാളയെ കൊണ്ട് പോയി.