23 April 2024 Tuesday

എൻ.സി.പി തൃത്താല നിയോജക മണ്ഡലം കലാകാരന്മാർക്ക് കൈതാങ്ങ് പദ്ധതിക്ക് തുടക്കമായി.

ckmnews

എൻ.സി.പി തൃത്താല നിയോജക മണ്ഡലം കലാകാരന്മാർക്ക് കൈതാങ്ങ് പദ്ധതിക്ക് 

തുടക്കമായി.


ചങ്ങരംകുളം:നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

കലാകാരൻമാർക്ക് ഒരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി.കോവിഡ് മൂലം ഉൽസവങ്ങൾ ഒഴിവായതിനാൽ  ഏറെ പ്രയാസത്തിലായിരുന്ന കലാകാരമാർക്ക് 

എൻ വൈ സി യുടെ കൈതാങ്ങ് പദ്ധതി ആശ്വാസമായി.മേഴത്തൂരിൽ നടന്ന ചടങ്ങിൽ തൃത്താല നിയോജക മണ്ഡലം തല ഉദ്ഘാടനം പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ കെ.പി നിർവഹിച്ചു .ശിങ്കാരിമേളം കലാകാരൻ ശ്രീ  പൊന്നൻ പെരിങ്ങോടിന് ജില്ലാ ജനറൽ സെക്രട്ടറി തമ്പി കൊള്ളന്നൂർ  വാദ്യശ്രേഷ്ഠ പുരസ്ക്കാരം നൽകി .

 സംസ്ഥാന കമ്മിറ്റി മെമ്പർ പത്മനാഭൻ മേഴത്തൂർ പൊന്നാടയും അണിയിച്ചു.തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് ശിവൻ പുളിയപ്പറ്റ , എൻ വൈ സി ജില്ലാ പ്രസിഡന്റ് ശ്രീജി കടവത്ത് ,മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ മണ്ണിൽ എന്നിവർ സംസാരിച്ചു .