29 March 2024 Friday

സംസ്ഥാനത്ത് അതിശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

ckmnews

സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്.

ജൂലൈ 14: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്.

ജൂലൈ 15: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ്.

ജൂലൈ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്.

കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതലെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കണം. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനവും ഏര്‍പ്പെടുത്തി.

ഇന്ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ,അതിനോട് ചേര്‍ന്നുള്ള ആന്ധ്രാ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-ാം തിയതി വരെ തെക്ക് പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.