16 April 2024 Tuesday

17കാരന്‍റെ വായില്‍ ഉണ്ടായിരുന്നത് 82 പല്ലുകളൾ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് അഞ്ച് വര്‍ഷങ്ങ ളായി യുവാവ് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായത്.

ckmnews

കേട്ടാല്‍ വിശ്വസിക്കില്ല, 17കാരന്‍റെ വായില്‍ ഉണ്ടായിരുന്നത് 82 പല്ലുകള്‍. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് അഞ്ച് വര്‍ഷങ്ങളായി യുവാവ് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായത്. 17കാരനായ നിതീഷ് കുമാറിന് കോംപ്ലക്സ് ഒഡന്‍റോമ എന്ന അപൂര്‍വ രോഗമായിരുന്നു ബാധിച്ചത്. ബിഹാറിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് നിതീഷ് കുമാറിന്‍റെ രോഗം കണ്ടെത്തി ചികിത്സിച്ചത്. വര്‍ഷങ്ങളായി ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ നിതീഷിന്‍റെ രോഗം ഗുരുതമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മുഖത്തിന്‍റെ ആകൃതി നഷ്ടപ്പെട്ട അവസ്ഥയിലാണ് നിതീഷ് മെഡിക്കല്‍ കോളജില്‍ എത്തിയത്.