19 April 2024 Friday

പെരുന്നാൾ നമസ്‌കാരം അവരവരുടെ വീടുകളില്‍തന്നെ; മതപണ്ഡിതരുടെ ചർച്ചയിൽ തീരുമാനം*

ckmnews


തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്ലാം മത വിശ്വാസികൾ ഇത്തവണ പെരുന്നാൾ നമസ്ക്കാരം അവരവരുടെ വീടുകളില് വെച്ച് തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുസ്ലീം മതപണ്ഡിതന്മാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് തീരുമാനമെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകമെങ്ങും ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ പുണ്യമാസമാണ്. ഒരു മാസത്തെ വ്രതാനുഷ്ടാനങ്ങൾക്ക് ശേഷം ഈദുൽ ഫിത്തര് വരികയാണ്. പളളികളിലും പൊതുസ്ഥലങ്ങളിലും പെരുന്നാൾ നമസ്ക്കാരത്തിന് ആളുകളെത്താറുണ്ട്. ഇത്തവണ മഹാമാരിയുടെ ഭീഷണിയുള്ളതിനാല് എന്ത് വേണമെന്ന് തീരുമാനിക്കാൻ മുസ്ലീം മതപണ്ഡിതന്മാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. പെരുന്നാൾ നമസ്ക്കാരം അവരവരുടെ വീടുകളില് വെച്ച് തന്നെ നടത്താൻ യോഗത്തില് തീരുമാനിച്ചിട്ടുണ്ട്.

സക്കാത്ത് നല്കാൻ ആളുകള് പോകുന്നത് ഒഴിവാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. സക്കാത്ത് വീടുകളില് തന്നെ എത്തിച്ചു നൽകാമെന്ന നിദ്ദേശമാണ് മതപണ്ഡിതൻമാരും അംഗീകരിച്ചത്. പെരുന്നാളിലെ കൂട്ടായ പ്രാത്ഥന ഒഴിവാക്കുന്നത് വേദനാജനകമാണ് എന്നിട്ടും സമീപ ഭാവിയെകരുതി ഇത്തരത്തിലൊരു തീരുമാനമെടുത്ത മത പണ്ഡിതര്ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.