25 April 2024 Thursday

നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണു; ഒരാള്‍ക്ക് പരിക്ക്

ckmnews

ചാലക്കുടി: ( 12.07.2021) നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണ് ഒരാള്‍ക്ക് പരിക്ക്. പോട്ടയില്‍ പഴയ ദേശീയപാതയിലാണ് സംഭവം. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന പോട്ട മേലേപ്പുറം വര്‍ഗീസിന്റെ മകന്‍ ജയേഷിനാണ് (38) പരിക്കേറ്റത്. പോട്ട പാപ്പാളി ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.


നിയന്ത്രംവിട്ട മാരുതി സെന്‍ കാര്‍ വലതുകര കനാലില്‍ വീഴുകയായിരുന്നു. മേച്ചിറയില്‍ പാലം നിര്‍മാണം നടക്കുന്നതിനാല്‍ അപകടകരമായ നിലയില്‍ കനാലില്‍ വെള്ളം ഉണ്ടായിരുന്നില്ല. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തി. യുവാവിനെ രക്ഷപ്പെടുത്തി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.