23 April 2024 Tuesday

കേരളത്തില്‍ സിക വൈറസ് പടര്‍ന്ന് പിടിയ്ക്കുന്നു, നിര്‍ദ്ദേശം ഇറക്കി കേന്ദ്രം

ckmnews

തിരുവനന്തപുരം : സംസ്ഥാനത്ത് സിക വൈറസ് ബാധ പടര്‍ന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തില്‍ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം. സിക വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങളും ആക്ഷന്‍ പ്ലാനും ആരോഗ്യവകുപ്പ് പ്രതിനിധികളുമായി കേന്ദ്ര സംഘം ചര്‍ച്ച ചെയ്തു. സിക ബാധിത മേഖലകളും സംഘം സന്ദര്‍ശിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ദിനംപ്രതി സിക വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ്. ഈഡിസ് കൊതുകുകള്‍ വൈറസ് വാഹകരായതിനാല്‍ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നിശിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു.

എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സിക വൈറസ് പരിശോധന, ചികിത്സാ മാര്‍ഗരേഖ നല്‍കാനും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികളിലെ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കി.