28 March 2024 Thursday

നന്നംമുക്ക് ആലങ്കോട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ സൈക്കിൾ റാലി നടത്തി

ckmnews


ചങ്ങരംകുളം:ഇന്ധന വില വർധിപ്പിച്ചും അമിത നികുതി ഈടാക്കിയും ജനങ്ങളെ കൊള്ളയടിക്കുന്ന  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെപിസിസി ആഹ്വാനംചെയ്ത പ്രതിഷേധ സൈക്കിൾ റാലി നന്നംമുക്ക് ആലങ്കോട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു. വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് ഉമ്മർ കുളങ്ങര സ്വാഗതം ചെയ്തു.ആലങ്കോട് മണ്ഡലം പ്രസിഡണ്ട് പിടി ഖാദർ അധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു സിദ്ദീഖ് ചുള്ളിയിൽ ,മണി മാസ്റ്റർ  കെവി യൂസഫ്  ശരീഫ് മാസ്റ്റർ  അഷ്റഫ്   പുറത്താട്ട് ,ജലാൽ പന്തകാടൻ, മുസ്തഫ ചാലു പറമ്പിൽ , റഷീദ്, കെ വി അബ്ദുല്ലക്കുട്ടി, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു