19 April 2024 Friday

മാധ്യമം ലേഖകനെ മര്‍ദ്ധിച്ച സംഭവത്തില്‍ തിരൂര്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കെആര്‍എംയു പ്രതിഷേധിച്ചു

ckmnews

മാധ്യമം ലേഖകനെ മര്‍ദ്ധിച്ച സംഭവത്തില്‍ തിരൂര്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കെആര്‍എംയു പ്രതിഷേധിച്ചു


മലപ്പുറം:മാധ്യമം ലേഖകനും മലപ്പുറം പ്രസ്സ് ക്ലബ്‌ സെക്രട്ടറിയുമായ കെ. പി. എം. റിയാസിനെ തിരൂർ സിഐ മർദ്ധിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സിഐക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പെഴ്സണ്‍ യൂണിയന്‍ പ്രതിഷേധിച്ചു.റിയാസിന്റെ മൊഴി പോലും എടുക്കാൻ ഇത് വരെ പോലീസ് എത്തിയിട്ടില്ല.സംഭവത്തില്‍ സിഐ ഫര്‍സാദിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി,സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥര്‍ക്ക് മലപ്പുറം പ്രസ് ക്ളബ്ബ് നേരത്തെ പരാതി നല്‍കിയിരുന്നു.KRMU തിരൂരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.