20 April 2024 Saturday

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം:മുസ്ലീംലീഗ്

ckmnews

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം:മുസ്ലീംലീഗ്


ചങ്ങരംകുളം:കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിലെയും പരിശോധനകളിലെയും അശാസ്ത്രീയ രീതികൾ മൂലം ജനങ്ങളെ ദുരിതത്തിലാക്കി സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും തുടരുന്ന

അശാസ്ത്രീയ നിലപാടുകൾ തിരുത്തണമെന്ന് നന്നംമുക്ക് പഞ്ചായത്ത് മുസ്ലീംലീഗ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.പി.ആർ നിരക്ക് തയ്യാറാക്കുന്നതിൽ സ്വീകരിക്കുന്ന രീതിയിലെ അശാസ്ത്രീയത മൂലം  പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  ഇത് തിരുത്തിയില്ലെങ്കിൽ വ്യാപാരികളടക്കമുള്ള താഴെതട്ടിലെ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവുമെന്നും സർക്കാർ അടിയന്തിരമായും ഇടപെട്ട് പരിഹാരം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇ പി ഏനു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലീംലീഗ് വർക്കിംഗ് പ്രസിഡൻ്റ് സി.എം യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു.

ഷാനവാസ്‌ വട്ടത്തൂർ,

 റാഷിദ്‌ നെച്ചിക്കൽ, എ വി അബ്ദുറു, സി എ ആലിക്കുട്ടി ഹാജി, ഇബ്രാഹിം മൂക്കുതല, കെ. വി. മുഹമ്മദ്‌ ഫാറൂഖി, കാട്ടിൽ അഷ്‌റഫ്‌,എ. അബ്ദുൽകാദർ തുടങ്ങിയവർ പ്രസംഗിച്ചു.