28 March 2024 Thursday

ചങ്ങരംകുളം എറവറാംകുന്ന് യുവതി വീടിനകത്ത് തൂങ്ങി മരിച്ചു

ckmnews

ചങ്ങരംകുളം എറവറാംകുന്ന് യുവതി വീടിനകത്ത് തൂങ്ങി മരിച്ചു


ചങ്ങരംകുളം:എറവറാംകുന്ന് യുവതി വീടിനകത്ത് തൂങ്ങി മരിച്ചു.എറവറാംകുന്ന് കൊളങ്കുന്നത്ത് സലാഹുദ്ധീന്റെ മകള്‍ സുഹൈല(27)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ശനിയാഴ്ച വൈകിയാണ് സംഭവം.ബന്ധുക്കള്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കവുക്കോട് സ്വദേശിയായ ഇജാസ് ആണ് ഭര്‍ത്താവ്.ഭര്‍ത്താവ് വിദേശത്താണ്.രണ്ട് ദിവസം മുമ്പാണ് സുഹൈല സ്വന്തം വീട്ടിലേക്ക് വന്നത്.ചങ്ങരംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.എസ് വിജിത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.മൂന്നര വയസുള്ള കുഞ്ഞുണ്ട്.