28 March 2024 Thursday

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശ്രീജിഷ് പുഞ്ചയിലിന് ഭാരതീയ ജനതാ പാർട്ടി സ്നേഹോപഹാരം നൽകി ആദരിച്ചു

ckmnews

ഇന്ത്യൻ ബുക്ക് ഓഫ്  റെക്കോർഡ്സിൽ ഇടം നേടിയ ശ്രീജിഷ് പുഞ്ചയിലിന് ഭാരതീയ ജനതാ പാർട്ടി സ്നേഹോപഹാരം നൽകി ആദരിച്ചു


ചങ്ങരംകുളം:ആയോധനകലയിൽ നാടിന് പൊൻ തിളക്കവുമായി ശ്രീജിഷ് പുഞ്ചയിൽ

30 സെക്കൻഡ് കൊണ്ട് 56 പുഷ്അപ് ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ്  റെക്കോർഡ്സിൽ ഇടം നേടിയ ശ്രീജിഷ് പുഞ്ചയിലിന് ഭാരതീയ ജനതാ പാർട്ടി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.ബിജെപി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ പള്ളിക്കര മണികണ്ഠൻ കൊളഞ്ചേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.നിർധനരായ സ്കൂൾ വിദ്യാർത്ഥികൾക്ക്

പാഠപുസ്തകങ്ങളുടെ വിതരണവും നടന്നു