19 April 2024 Friday

മുഖ്യമന്ത്രി നാളെ ഡൽഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ckmnews

മുഖ്യമന്ത്രി നാളെ ഡൽഹിക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്. കോവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പിന്തുണ തേടിയുമാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്. 


സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളില്‍ ഒന്നായ അതിവേഗ റെയില്‍വേ പദ്ധതിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയേക്കും.  റെയില്‍പാതാ വികസനത്തിനാവശ്യമായ റെയില്‍വേ ബോര്‍ഡിന്റെ അനുമതികളടക്കം ഇനിയും ലഭിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചേക്കുമെന്നാണ് വിവരം. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ചില കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.