25 April 2024 Thursday

സ്വകാര്യ വിദ്യാലയങ്ങളുടെ പരിരക്ഷക്കു പദ്ധതി തയ്യാറാക്കണം:ജസ്റ്റിസ് പി.കെശംസുദ്ധീൻ

ckmnews

സ്വകാര്യ വിദ്യാലയങ്ങളുടെ പരിരക്ഷക്കു പദ്ധതി തയ്യാറാക്കണം:ജസ്റ്റിസ് പി.കെശംസുദ്ധീൻ


ചങ്ങരംകുളം:സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതു സമൂഹത്തിനു നൽകുന്ന സേവനങ്ങൾ വിലമതിക്കാത്തതാണെന്നും നിലവാരമുള്ള വിദ്യ,സമൂഹത്തിനു നൽകുന്നതിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അൺ എയിഡഡ് മേഖലക്ക് മതിയായ പരിരക്ഷക്കു സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും ജസ്റ്റിസ് പി കെ ഷാസുദ്ധീൻ ( റിട്ട. ഹൈകോടതി ജഡ്ജി) അഭിപ്രായപ്പെട്ടു. അൺ എയിഡഡ് മേഖലയിലെ  സ്വകാര്യ വിദ്യാലങ്ങളുടെ പതിനഞ്ചോളം സംഘടകളുടെ കൂട്ടായ്മയായ കേരള പ്രൈവറ്റ് സ്കൂൾ  കോഡിനേഷൻ സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുത്ത വെബ്റാലി ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ അവഗണിക്കരുതെന്നു  ജസ്റ്റിസ് ഷംസുദ്ധീൻ ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തി.കേരളത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ 30 ശതമാനത്തിലധികം കുട്ടികൾക്ക് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകി വരുന്ന സ്വകാര്യ വിദ്യാലയങ്ങളുടെ സേവനം അതുല്യവും പരിഗണനയും അഭിനന്ദനവും അർഹിക്കുന്നതാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന കേന്ദ്ര സർക്കാറുകൾക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കാതെ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ അഭ്യസ്ത വിദ്യരായ ഒന്നര ലക്ഷത്തിലധികം അധ്യാപക,അധ്യാപകേതര ജീവനക്കാർ ജോലി ചെയ്യുന്നതായി വെബ് റാലിക്ക് അനുഗ്രഹ സംഭാഷണം നൽകിയ KCBC ബിഷപ്പ് ജോഷ്യാ മാർ ഇഗ്നീഷ്യസ് അഭിപ്രായപ്പെട്ടു.ചിന്മയ വിദ്യാലയങ്ങളുടെ പ്രസിഡന്റ്‌ സ്വാമി വിവിക്താനന്ദ,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ,തുടങ്ങിയവർ മുഖ്യ അതിഥികളായി വെബ് റാലിയിൽ പങ്കെടുത്തു കോഡിനേഷൻ 

പ്രസിഡന്റ് പി പി. യൂസഫലി അദ്ധ്യക്ഷം വഹിച്ചു.ആര്‍ കെ നായർ സ്വഗതം പറഞ്ഞു.സംസ്ഥാന സഹോദയ കോംപ്ലക്സസ് പ്രസിഡന്റ്‌ ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ ആനന്ദ് കണ്ണശ്ശ, ശ്രീ അബ്ദുൾ നാസർ, മജീദ് ഐഡിയൽ,കെഎംഡി മുഹമ്മദ്‌,വിഎം സുന്ദരേശൻ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.കോവിഡ് കാലത്തു പ്രതിസന്ധി നേരിടുന്ന സ്വകാര്യ വിദ്യാലയങ്ങൾ സംരക്ഷിക്കാൻ പ്രത്യേക പേക്കേജ് അനുവദിക്കുക,അധ്യാപകർക്കും ജീവനക്കാർക്കും ഗ്രാന്റ് നൽകുക,പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഭ്യമാവുന്ന മുഴുവൻ അനുകൂല്യങ്ങളും സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കുക,സ്വകാര്യ വിദ്യാലയങ്ങൾ ഒടുക്കേണ്ട വിവിധ നികുതികൾ ഫീസുകൾ കോവിഡ് കാലയളവിൽ ഒഴിവാക്കുക, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയമിക്കുക,അർഹതയുള്ള മുഴുവൻ വിദ്യാലയങ്ങളെയും അംഗീകരിക്കുക,സ്വകാര്യ വിദ്യാലയങ്ങൾക്കു ലഭിക്കാനുള്ള ഫീസ് കുടിശ്ശിക പിരിച്ചെടുക്കാൻ നിയമ പരിരക്ഷ നൽകുക  തുടങ്ങിയ  ആവശ്യങ്ങൾ  അംഗീകരിച്ച പ്രമേയം മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കു  സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് രൂപം ചർച്ച ചെയ്യുകയും പൊതു സമൂഹത്തിന്റെ അഭിപ്രായത്തിനായി സമർപ്പിക്കാനും തുടർന്ന് അഭിപ്രായങ്ങൾ രൂപീകരിച്ചു സമർപ്പിക്കാനും തീരുമാനിച്ചു. ഞങ്ങളും അധ്യാപകരാണ്-  ഞങ്ങൾക്കും സംരക്ഷണം വേണം. എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന്ന് ആധ്യാപകർ web Rally യിൽ പങ്കെടുത്തു.വിവിധ 

 സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്  വിജയകുമാർ പാലക്കാട്‌, ജോസ്സി ജോസ്, NCT രാജഗോപാൽ, അഡ്വ. ഹാരിഫ്,നിസാർ ഒളവണ്ണ, U T M ഷമീർ,  ലത്തീഫ് പാണക്കാട്, ദീപ മണികണ്ഠൻ, ഖലീലുറഹ്മാൻ, ജോൺസൻ മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.