25 April 2024 Thursday

എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വിതരണം ആരംഭിച്ചു

ckmnews

എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വിതരണം ആരംഭിച്ചു


എടപ്പാൾ :എസ്എഫ്ഐ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫസ്റ്റ് ബെൽ ഹെല്പ് ലൈൻ മിഷൻ 2 പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ 36 ഫോണുകളുടെ വിതരണം ആരംഭിച്ചു.വിതരണ ഉൽഘടനം ഏരിയ സെക്രട്ടറി ജാസിർ PCNGHSS മൂക്കുതല സ്കൂൾ പിടിഎ പ്രസിഡന്റ്‌ കെ.കെ. ലക്ഷ്മണനും അധ്യാപകരായ മുരളീധരൻ എം, ശ്രീകാന്ത്. കെ.എസ്, ഹരിദാസൻ. സി എന്നിവർക്ക് ആദ്യമൊബൈൽ ഫോൺ നൽകി നിർവഹിച്ചു.പരിപാടിയിൽ ഏരിയ പ്രസിഡന്റ്‌ അക്ഷയ് ഏരിയ കമ്മിറ്റി അംഗങ്ങളായ സാബിത്ത്, വിഷ്ണു എന്നിവർ പങ്കെടുത്തു. ഏരിയയിലെ വിവിധ പ്രദേശങ്ങളിലായി ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.