19 April 2024 Friday

പുതുപൊന്നാനിയിൽ വീണ്ടും അപകടം:നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ckmnews

പുതുപൊന്നാനിയിൽ വീണ്ടും അപകടം:നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു


പുതുപൊന്നാനിയിൽ വീണ്ടും അപകടം.നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു.തിരൂർ വെളിമുക്ക് സ്വദേശി കൊഴിശീട്ടിൽ മുഹമ്മദ് മകൻ അബ്ദുൽ മജീദ് (38)ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട  പിക്കപ്പ് വാന്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അബ്ദുൽ മജീദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇതെ സ്ഥലത്ത് രണ്ടു ലോറിയും, ഓട്ടോറിക്ഷയും, കാറും തമ്മിൽ കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.