25 April 2024 Thursday

പന്താവൂര്‍ വൈഡബ്ളിയുസി ക്ളബ്ബ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം: വൈ ഡബ്ലിയു സി ക്ലബ് കോവിഡ് പ്രതിസന്ധിയില്‍  ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പന്താവൂരും പരിസര പ്രദേശങ്ങളിലും ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി പ്രവൃത്തിക്കുന്ന പന്താവൂര്‍  വൈ ഡബ്ലിയു സി ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രദേശത്തെ എണ്‍പതോളം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തത്. ക്ലബ് ഭാരവാഹികൾ നേതൃത്വം നല്‍കി