28 March 2024 Thursday

മാധ്യമ പ്രവർത്തകർക്കും ട്രോമകെയര്‍ പ്രവര്‍ത്തകര്‍ക്കും കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു.

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കും ട്രോമകെയര്‍ പ്രവര്‍ത്തകര്‍ക്കും കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ചങ്ങരംകുളം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ വി സെയ്ത് അധ്യക്ഷനായി. കരീം കോഴിക്കൽ, അശ്റഫ് പന്താവൂർ, അജിത്ത് മാർസ് സിഇഒ, മൻസൂർ വിരളിപ്പുറത്ത്, ജലീൽ കിഴിക്കര. കെ ഷെഫീഖ് എന്നിവർ സംസാരിച്ചു. മാനവം കോർഡിനേറ്റർ ടി സത്യൻ സ്വാഗതം പറഞ്ഞു.