28 March 2024 Thursday

പുതുപൊന്നാനിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം:ഒരാൾക്ക് പരിക്ക്

ckmnews



പുതുപൊന്നാനിയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിനു സമീപത്താണ് അപകടം. ലോറികളും,ഓട്ടോറിക്ഷയും,കാറും അടക്കം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ കൊണ്ടോട്ടി സ്വദേശി റസാഖിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.