29 March 2024 Friday

പൊന്നാനി താലൂക്കിലെ മുഴുവൻ ബസ് തൊഴിലാളികൾക്കും നമ്മൾ കൂട്ടുകാർ കൂട്ടായ്മ ഭക്ഷ്യ കിറ്റുകൾ നൽകി

ckmnews


പൊന്നാനി:കാലഘട്ടത്തിൽ വലിയ പ്രയാസം  നേരിടുന്ന ബസ് തൊഴിലാളികൾക്ക് 'നമ്മൾ  കൂട്ടുകാർ കൂട്ടായ്മ ഭക്ഷ്യ കിറ്റുകൾ നൽകി കൈത്താങ്ങായി. കേരളത്തിൽ ആദ്യമായാണ് ഒരു സംഘടന ബസ് തൊഴിലാളികൾക്ക് സഹായകരമായി ഭക്ഷ്യ കിറ്റുകൾ സമ്മാനിച്ചത്. ഷാജി കാളിയത്തേൽ, സലിം കോടത്തൂർ, ഹാരിസ് വടക്കത്തേൽ, റംഷാദ്, സുബൈർ PK എന്നിവരും മറ്റു സുഹൃത്തുകളും ചേർന്ന് നൻമ നിറഞ്ഞവരിൽ സമാഹരിച്ച കിറ്റുകളിൽ നിന്നാണ് ഇവർക്കു സമ്മാനിച്ചത്. ഏകദേശം ഏഴായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ പ്രദേശത്ത് വിതരണം ചെയ്തു കഴിഞ്ഞു.ബസ് തൊഴിലാളി സംഘടന നേതാക്കളായ അബ്ദുൾ ഗഫൂർ, സിജിരാജ്, അരവിന്ദൻ, ഹൈദർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.