29 March 2024 Friday

വണ്ടിപ്പെരിയാറിലെ പിഞ്ചു കുഞ്ഞിനോട് കാണിച്ച കൊടും ക്രൂരതക്കെതിരെ എംഎസ്എഫ് പ്രതിഷേധിച്ചു

ckmnews

വണ്ടിപ്പെരിയാറിലെ പിഞ്ചു കുഞ്ഞിനോട് കാണിച്ച കൊടും ക്രൂരതക്കെതിരെ എംഎസ്എഫ് പ്രതിഷേധിച്ചു


ചങ്ങരംകുളം:വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുകയും അതിനു ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തുകയും ചെയ്ത കൊടും ക്രൂരതക്കെതിരെ എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ സംരക്ഷിക്കാന്‍ കൂട്ടുനിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ശാഖ പ്രസിഡന്റ്‌ അജ്മൽ അധ്യക്ഷ വഹിച്ച ചടങ്ങ് എംഎസ്എഫ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ അക്മൽ കോക്കൂർ ഉൽഘടനം നിർവ്വഹിച്ചു.ഇർഫാൻ ആണ്ടനാത് ആശംസ പ്രസംഗം നടത്തി.ചടങ്ങിന് ആത്തിഫ് സ്വാഗതവും അൻഫാസ് നന്ദിയും പറഞ്ഞു.ആദിൽ,നബീൽ,അനസ്,ജഹാന്ഗീർ,ഫായിസ്,അജ്മൽ,ഫയാസ്,അഫലഹ്,ബിലാൽ,ആദിൽ,അലി മോൻ,സൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി