29 March 2024 Friday

വട്ടപ്പാറ വളവില്‍ വീണ്ടും കണ്ടയ്നര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ckmnews

വട്ടപ്പാറ വളവില്‍ വീണ്ടും കണ്ടയ്നര്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


വളാഞ്ചേരി:വട്ടപ്പാറ പ്രധാന വളവില്‍ വീണ്ടും വാഹനാപകടം.പ്രധാന വളവിലെ താഴ്ചയിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് 1.30നാണു അപകടം.ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.അതീവ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് ഭാഗത്ത് നിന്നും കൊറിയറുമായി വരുന്ന കണ്ടെയ്നര്‍ ലോറിയാണ് മറിഞ്ഞത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.വട്ടപ്പാറ വളവ് സ്ഥിരം അപകട മേഖലയാണ്.